മനാമ: ബഹ്റൈനില്‍ മലിനജല കുഴല്‍ ശുചീകരണത്തിന് മാന്‍ഹോളിലിറങ്ങിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അസ്ലാം മൊണ്ടോള്‍(33) ആണ് മരിച്ചത്. 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
തിങ്കളാഴ്ച രാവിലെ മുഹറഖില്‍ അറ്റകുറ്റപ്പണിക്കിടെ പൈപ്പ് പൊട്ടി അസ്ലം മൊണ്ടോള്‍ ഉള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റ് രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.