മനാമ: ബഹ്റൈനിലെ ഒരു റസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു. പടിഞ്ഞാറന്‍ ബഹ്റൈനിലെ ഹംലയിലുള്ള റസ്റ്റോറന്റില്‍ വാതക ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമായത്.
പരിക്കേറ്റ തൊഴിലാളികള്‍ക്ക് നാഷനല്‍ ആംബുലന്‍സ് സര്‍വീസ് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതക സിലിണ്ടര്‍ കണക്ഷന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
അടുത്ത കാലത്ത് രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സമാന അപകടമാണിത്. കഴിഞ്ഞ മാസം കിഴക്കന്‍ ബഹ്റൈനിലുണ്ടായ ദുരന്തത്തില്‍ 10 പേര്‍ക്കു പരിക്കേറ്റിരുന്നു. തുബ്ലി ഏരിയയില്‍ റസ്റ്റോറന്റിലുണ്ടായ വാതക ചോര്‍ച്ചയിലായിരുന്നു അപകടം.