ബഹ്‌റൈൻ ഗൾഫ് എയർ സർവീസുകൾ പുനരാരംഭിച്ചു

gulf air

മനാമ: ജിദ്ദയിലേക്കുൾപ്പടെ ബഹ്‌റൈൻ ഗൾഫ് എയർ സർവീസുകൾ പുനരാരംഭിച്ചു. 80 ശതമാനം സ്ഥലങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിച്ചതായാണ് വിവരം.

എന്നാല്‍ 2019ല്‍ നടത്തിയ തരത്തില്‍ സര്‍വിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ഗ്രീസിലെ മൈക്കോനോസ്, സാന്റേറിനി, സ്‌പെയിനിലെ മലാഗ, അലക്‌സാന്‍ഡ്രിയ, ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്ക് എന്നിവിടങ്ങളിലേക്ക് ബഹ്‌റൈനില്‍ നിന്നും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജോര്‍ജിയയിലെ ടിബിലിസിയിലേക്കുള്ള സര്‍വീസും അടുത്തിടെ പുനരാരംഭിച്ചിരുന്നു. ബായ്, അബുദാബി, കുവൈറ്റ്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, അമ്മാന്‍, മസ്‌കത്ത്,ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, കാസബ്ലാങ്ക, ആതന്‍സ്, ഇസ്തംബുള്‍, ടിബിലിസി, ലാര്‍നാക്ക, ബാങ്കോക്, മനില, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യ, പാകിസ്താന്‍ എന്നിിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നുണ്ട്.