മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കോവിഡ് വാക്സിന് സ്വീകരിച്ചു. ബഹ്റൈന്‍ ന്യൂസ് ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ദേശീയ മെഡിക്കല്‍ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ബഹ്റൈനില്‍ വൈകാതെ പ്രതിരോധ കുത്തിവയ്പ്പ് വിതരണം ആരംഭിക്കും.