പ്രവാസികളുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുത്: കെഎംസിസി

മനാമ: ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ പ്രവാസികള്‍ക്കായി വിമാനം ഒരുക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വിദേശ കാര്യ സെക്രട്ടറി വികാസ് സ്വരൂപിന്റെ പരാമര്‍ശം പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവരുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുതെന്നും ബഹ്‌റൈന്‍ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ പ്രവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര ശ്രദ്ധ കാണിക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെയും ഇപ്പോള്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയും ഉടന്‍ തിരിച്ചെത്തിക്കാനും ക്വാറന്റൈന്‍ ചെയ്യാനും ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.