മനാമ: ബഹ്റൈനില്‍ പുറത്ത് ജോലിയെടുക്കുന്നവര്‍ക്കുള്ള ഉച്ചവിശ്രമം ജൂലൈ 1 ന് ആരംഭിക്കും. 12 മുതല്‍ വൈകിട്ട് 4 മണിവരെയാണ് ഒരു മാസം നീളുന്ന നിയന്ത്രണം. നിയമം പ്രാവര്‍ത്തികമാക്കുന്നതിന് തൊഴില്‍- സാമൂഹിക മന്ത്രാലയം നടപടികള്‍ പൂര്‍ത്തിയാക്കി.
തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം, സൂര്യാതപം ഏല്‍ക്കുന്നത് ഒഴിവാക്കല്‍, താപനില കൂടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉച്ചവിശ്രമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ 3 മാസംവരെ തടവും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.
ALSO WATCH