Tuesday, September 27, 2022
HomeGulfBahrainനിയന്ത്രണം കര്‍ശനമാക്കുന്നു; ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറാക്കി ഉയര്‍ത്തി

നിയന്ത്രണം കര്‍ശനമാക്കുന്നു; ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറാക്കി ഉയര്‍ത്തി

മനാമ: ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള ഇനി മുതല്‍ 20 ദിനാര്‍ പിഴ നല്‍കണം. അഞ്ചു ദിനാറായിരുന്നതാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ശെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് മുന്‍കരതലുകള്‍ കര്‍ശനമാക്കുന്നത്.

Most Popular