മനാമ: ദേശീയ മെഡിക്കല്‍ ടീമിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എല്ലാവരുടെയും സുരക്ഷ മുന്‍നിറുത്തി മുഹര്റാക്കിലെയും ഈസ ടൗ ണിലെയും സേവന കേന്ദ്രങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കുമെന്ന് നാഷ്ണാലിറ്റി, പാസ്പോര്‍ട്സ് ആന്റ് റെസിഡന്‍സ് അഫേയ്ഴ്സ്(എന്‍പിആര്‍എ) അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുമായി സേവനങ്ങള്‍ ലഭ്യമായ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ എന്‍പിആര്‍എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഇനി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കേസുകള്‍ മാത്രമേ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവൂ. ഇനി സന്ദര്‍ശവേളയില്‍
കുട്ടികളൊയോ കൂടെ ആളുകളെയോ കൊണ്ടുവരവുത്, അപ്പോയ്മെന്റ് സമയമാക്കുന്നത് വരെ വാഹനത്തില്‍ കാത്തുനില്ക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതാണ്.
വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും (ഇഷ്യു ചെയ്യല്‍, കൈമാറ്റം, നീട്ടല്‍, റദ്ദാക്കല്‍, പുതുക്കല്‍) ബഹ്റൈന്‍ പാസ്പോര്‍ട്ട് പുതുക്കാനും ഇ-ഗവണ്മെന്റ് പോര്‍ട്ടലായ bahrain.bh. വഴി കഴിയുമെന്ന് എന്‍പിആര്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം റെസിഡന്‍സി സേവനങ്ങളും (പുതുക്കുക / റദ്ദാക്കുക / ഇഷ്യു ചെയ്യുക) അതുപോലെ ബഹ്റൈന്‍ പാസ്പോര്‍ട്ട് വിതരണം (നഷ്ടപ്പെട്ട / കേടായ പാസ്പോര്‍ട്ട് / ട്രാഫിക് ടിക്കറ്റിന്റെ ആദ്യ / ഇഷ്യു) അടക്കമുള്ള അപേക്ഷകള്‍ അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റായ www.npra.gov.bh വഴി സമര്‍പ്പിക്കാം.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി സ്കിപ്പ്ലിനോ(skiplino) ആപ്ലിക്കേഷന്‍ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് എന്‍പിആര്‍എ പറഞ്ഞു, എന്തെങ്കിലും അന്വേഷണത്തിനോ നിര്‍ദ്ദേശം അല്ലെങ്കില്‍ പരാതി ഉണ്ടെങ്കില്‍, 17399764 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ www.bahrain.bh/tawasul എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.