മനാമ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ ആര്‍ക്കും രോഗലക്ഷണമില്ല.