മനാമ: ഹൂതി ആക്രമണത്തിന് വിധേയമാകുന്ന സൗദി അറേബ്യക്ക് ബഹ്‌റൈന്‍ മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. മേഖലയുടെ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതില്‍ സൗദിയുടെ പങ്ക് ശ്രദ്ധേയമാണെന്നും മന്ത്രിസഭ വിലയിരുത്തി. അതേസമയം ജമാല്‍ ഖശോഗിയുടെ വധത്തെ സംബന്ധിച്ച് സൗദി ഭരണാധികാരികള്‍ക്കെതിരെയുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന മന്ത്രിസഭ തള്ളിക്കളഞ്ഞു.