മനാമ: കോവിഡ് മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കിയതായി ബഹ്റൈൻ.
ആരോഗ്യസ്ഥാപനങ്ങൾ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തുടർച്ചയായ പരിശോധന കാമ്പയിനുകൾ സംഘടിപ്പിച്ചുവരുകയാണെന്ന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. ഈ വർഷം ഇതുവരെ 102 പരിശോധനകൾ സംഘടിപ്പിച്ചു.
കോവിഡ് ടെസ്റ്റ് സാമ്പിൾ ശേഖരണ സേവനത്തിന് ലൈസൻസ് നൽകുന്ന മാനദണ്ഡങ്ങൾ നോക്കാൻ 25 പരിശോധനകൾ നടത്തി. കോവിഡ് ടെസ്റ്റ് സാമ്പിൾ ശേഖരിക്കാൻ 59 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് ക്വാറൻറീൻ, െഎസൊലേഷൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്നതെന്നും അവർ പറഞ്ഞു.