Wednesday, January 26, 2022
HomeGulfBahrainകോവിഡ് വേരിയന്റ്: മുന്‍കരുതലുകള്‍ എടുക്കാന്‍ പൗരന്മാരോട് ബഹ്‌റൈന്‍ അധികൃതര്‍

കോവിഡ് വേരിയന്റ്: മുന്‍കരുതലുകള്‍ എടുക്കാന്‍ പൗരന്മാരോട് ബഹ്‌റൈന്‍ അധികൃതര്‍

മനാമ:രാജ്യത്ത് നിലവില്‍ സജീവമായ കേസുകളില്‍ യുകെ വേരിയന്റ് കണ്ടെത്തി. പ്രാരംഭഘട്ടത്തിലെ കോവിഡ് വ്യാപനത്തേക്കാള്‍ കൂടുതല്‍ വേരിയന്റ് വൈറസ് കൈമാറാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ പൗരന്മാരോട് അധികൃതര്‍ നിര്‍ദേശിച്ചു. പ്രായമായവര്‍ക്ക് വേരിയന്റ് പിടിപ്പെടാന്‍ വലിയ സാധ്യതയുണ്ട്. പ്രായമായവരുമായോ അല്ലെങ്കില്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമായോ ഒരേ വീട്ടിനുള്ളില്‍ പോലും ഇടപഴകുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് ഡോ. ലഫ്റ്റനന്റ് കേണല്‍ മനാഫ് അല്‍ ഖഹ്താനി പറഞ്ഞു. വൈറസ് പടരുന്നത് തടയുന്നതിനും കോവിഡില്‍ നിന്നുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ തടയുന്നതിനും വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡോ. അല്‍ ഖഹ്താനി വ്യക്തമാക്കി.

Most Popular