Wednesday, May 18, 2022
HomeGulfBahrainബഹ്റൈനിലേക്ക് വരുന്ന 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട: ഗള്‍ഫ് എയര്‍

ബഹ്റൈനിലേക്ക് വരുന്ന 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട: ഗള്‍ഫ് എയര്‍

മനാമ: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന വ്യവസ്ഥയില്‍ നിന്നും ആറു വയസ്സിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി ഗള്‍ഫ് എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികള്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എയര്‍ ഇന്ത്യയും ഇപ്പോള്‍ ഗള്‍ഫ് എയര്‍ അധികൃതരും രംഗത്തെത്തിയത്.

ഏപ്രില്‍ 27 മുതല്‍ ബഹ്‌റൈനിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് അംഗീകൃത സെന്ററുകളില്‍ നിന്നും 48 മണിക്കുറിനുള്ളില്‍ എടുത്ത ക്യൂ.ആര്‍ കോഡോട് കൂടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഈ നിബന്ധന പിന്‍വലിച്ചതായി ചൊവ്വാഴ്ച എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനം ഗള്‍ഫ് എയറും പിന്‍വലിച്ചത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

ALSO WATCH:

 

Most Popular