ഗള്‍ഫില്‍ ആദ്യ കൊറോണ മരണം

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി കൊറോണ ബാധിച്ചുള്ള മരണം റിപോര്‍ട്ട് ചെയ്തു. ബഹ്‌റയ്‌നില്‍ 65 വയസ്സുള്ള സ്വദേശി വനിതയാണ് മരിച്ചത്. രോഗം സ്ഥിരീകരിക്കും മുമ്പ് തന്നെ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ഇറാനില്‍ നിന്ന് എത്തിയതാണ് ഇവര്‍.