ബഹ്‌റയ്‌നില്‍ 3 പേര്‍ക്കുകുടി കോവിഡ് 19 സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തരായി

മനാമ: ബഹറയ്‌നില്‍ 3 പേര്‍ക്കുകുടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 175 പേരാണ് ചികില്‍സയില്‍ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 24 പേര്‍ക്കു രോഗം ഭേദമായയിരുന്നു. അതിനിടെ, കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചത് നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രവിലക്ക് ഞായറാഴച പുലര്‍ച്ചെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. നിവലില്‍ 29ന് പുലര്‍ച്ചവരെ തുടരും. സാഹചര്യങ്ങള്‍ വിലയിരുത്തിയാവും നീട്ടുക.