Wednesday, May 18, 2022
HomeGulfBahrainകോവിഡ് നിയമലംഘനം: ബഹ്‌റൈനിലെ 8 റെസ്‌റ്റോറന്റുകൾക്കെതിരെ നടപടി

കോവിഡ് നിയമലംഘനം: ബഹ്‌റൈനിലെ 8 റെസ്‌റ്റോറന്റുകൾക്കെതിരെ നടപടി

മനാമ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച എട്ടു റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയുമായി ബഹ്‌റൈൻ അധികൃതർ. റെസ്റ്റോറന്റുകളിലും കഫേകളും ഉള്‍പ്പെടെ 88 സ്ഥാപനങ്ങളില്‍ അധികൃതര്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

Most Popular