ബഹറൈനിലേക്ക് നാളെ എമിറേറ്റ്സ് സര്‍വിസ് നടത്തും

emirates dubai restrating service

ദുബൈ: ബഹ്‌റൈന്‍ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പ്രത്യേക സര്‍വിസ് നടത്തും. ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 15നാണ് (നാളെ)  എമിറേറ്റ്‌സ് എ380 സര്‍വിസ് നടത്തുന്നത്. വൈകുന്നേരം 4.05ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്റൈനില്‍ എത്തും. തിരിച്ച് വൈകുന്നേരം 5.45ന് ബഹ്റൈനില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ് സര്‍വിസ്. യാത്രക്കാരുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് സര്‍വിസ് നടത്തുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.ബഹ്റൈനില്‍നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് ദുബൈയിലെത്തുമ്പോള്‍ സൗജന്യ കോവിഡ് -19 പി.സി.ആര്‍ ടെസ്റ്റ് നടത്താം.