Wednesday, January 26, 2022
HomeGulfBahrainപ്രവാസി ജീവനക്കാരില്‍ നിന്ന് 14 സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് പടര്‍ന്നു

പ്രവാസി ജീവനക്കാരില്‍ നിന്ന് 14 സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് പടര്‍ന്നു

മനാമ: 38 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കോവിഡ് പകര്‍ന്നതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം (Bahrain Health ministry). രോഗികള്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ സ്ഥലത്ത് താമസിക്കുകയും ചെയ്തിരുന്നവരാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കിലാണ് (contact tracing report) ഈ വിവരമുള്ളത്.

നവംബര്‍ നാല് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ശരാശരി പ്രതിദിന കേസുകള്‍ 39 ല്‍ നിന്ന് 26 ആയാണ് കുറഞ്ഞത്. ഇക്കാലയളവില്‍ ആകെ 182 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 107 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്. 160 പേര്‍ക്കും മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപെട്ടതാണെന്നും കണ്ടെത്തി.

 

Most Popular