മനാമ: ലഗേജ് കൊണ്ടുപോകുന്നതിന് ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് എയര്‍. ചെക്ക്ഡ് ബാഗേജായി സാധാരണ വലുപ്പത്തിലുള്ള സ്യൂട്ട്കേസുകളോ ബാഗുകളോ കൊണ്ടുപോകണമെന്നും ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച അറിയിപ്പില്‍ പറയുന്നു.
യാത്രയില്‍ 23 കിലോ വീതമുള്ള രണ്ട് ബാഗേജുകളാണ് അനുവദിച്ചിട്ടുള്ളത്. ഓരോ ബാഗും നിശ്ചിത വലുപ്പത്തില്‍ അധികമാകരുത്. ശരിയായ രൂപത്തിലല്ലാത്ത ബാഗേജുകള്‍ നിരസിക്കാന്‍ കമ്പനിക്ക് അധികാരമുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.