ബഹ്‌റയ്ന്‍ വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസ് വീണ്ടും ആരംഭിച്ചതായി ഗള്‍ഫ് എയര്‍

gulf air

ദുബയ്: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബഹ്‌റയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസ് വീണ്ടും ആരംഭിച്ചതായി മനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയര്‍ അറിയിച്ചു. ബഹ്‌റയ്‌നിലേക്ക് ബഹ്‌റയ്ന്‍ സ്വദേശികള്‍ക്കും റസിഡന്റ് വിസയുള്ളവര്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്.

ബഹ്‌റയ്ന്‍ സിവില്‍ ഏവിയേഷന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരമാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ഗള്‍ഫ് എയര്‍ ട്വിറ്ററില്‍ അറിയിച്ചു.

Gulf Air says transit open again via Bahrain for international travelers