Tuesday, September 27, 2022
HomeGulfBahrainകൊളംബോയിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഗള്‍ഫ് എയര്‍

കൊളംബോയിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഗള്‍ഫ് എയര്‍

മനാമ: ഗള്‍ഫ് എയര്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി 15 മുതലാണ് സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. അബൂദബി, ദുബൈ, കുവൈത്ത്, ഇന്ത്യ, റിയാദ്, ജിദ്ദ, ദമ്മാം, മസ്‌കത്ത്, കൈറോ, അമ്മാന്‍, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫുര്‍ട്ട്, അഥീന, ബാങ്കോക്, മനില, ധാക്ക, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നത്.

Most Popular