കൊറോണ പ്രതിരോധത്തിന് 400ലേറെ മുറികളുള്ള ഹോട്ടുലുകള്‍ വിട്ടുനല്‍കി പ്രവാസി മലയാളി

park regis hotel bahrain

മനാമ: ബഹ്‌റയ്ന്‍ സര്‍ക്കാരിന്റെ കൊറോണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ക്തമായ പിന്തുണയേകി പ്രവാസി മലയാളി. അല്‍നമല്‍, വികെഎല്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളും കെട്ടിടങ്ങളുമാണ് ചികിത്സാ സൗകര്യാര്‍ഥം വിട്ടുനല്‍കിയത്. ഹിദ്ദില്‍ പുതുതായി നിര്‍മിച്ച എട്ടു കെട്ടിട സമുച്ചയങ്ങളും ജുഫൈറിലെ നക്ഷത്ര ഹോട്ടലുമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയതെന്ന് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ അറിയിച്ചു.

vargese kurien

ഹിദ്ദിലെ എട്ടുകെട്ടിടങ്ങളില്‍ 253 മുറികളാണുള്ളത്. ജുഫൈറില്‍ പാര്‍ക്ക് റെജീസ് ലോട്ടസ് ഹോട്ടലില്‍ 164 മുറികളുമുണ്ട്. ഫെബ്രുവരിയില്‍ തന്നെ ഇവ സൗജന്യമായി ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയെന്നും കോവിഡിനെ അതിജീവിക്കുന്നതു വരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പാര്‍ക് റെജീസ് ഹോട്ടല്‍ താല്‍ക്കാലിക ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

kerala nri businessmen gives his hotel and buildings for covid treatment