Thursday, December 2, 2021
HomeGulfBahrainകോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പ്രവാസി മലയാളി മരിച്ചു

കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പ്രവാസി മലയാളി മരിച്ചു

മനാമ: കോവിഡ് മുക്തമായതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് (post covid complications) ചികിത്സയിലായിരുന്ന പ്രവാസി മലയാളി (Expat died in Bahrain) മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ബിജു ബാബു (40) ആണ് ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (Salmaniya Medical Complex) മരിച്ചത്.

അഞ്ച് മാസം മുമ്പാണ് ബിജു ബാബുവിന് കോവിഡ് പിടിപെട്ടത്. രോഗം ഭേദമായെങ്കിലും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

13 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന ബിജു ബാബുവിന്റെ കുടുംബം ബംഗളുരുവിലാണ്. ബഹ്‌റൈനില്‍ സില്‍വര്‍ നെറ്റ്‌വര്‍ക്ക് സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ അല്‍ ഹിലാല്‍ കംപ്യൂട്ടേഴ്‌സിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ലിജി സൂസണ്‍. മകള്‍: മിഷേല്‍.

 

Most Popular