മനാമ: ബഹ്റൈനിലെ പള്ളികളില്‍ പ്രാര്‍ഥനകള്‍ പുനരാരംഭിച്ചതായി ഇസ്ലാമിക സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ഇന്നലെ മഗ്രിബ്, ഇശാ നമസ്‌കാരങ്ങളാണ് പുനരാരംഭിച്ചത്. സുബ്ഹി, ളുഹ്‌റ്, അസര്‍ പ്രാര്‍ഥനകള്‍ നേരത്തെ പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ ഉണ്ടായിരിക്കില്ല. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന് അധിക്യതര്‍ നിര്‍ദേശം നല്‍കി.