Friday, January 28, 2022
HomeGulfBahrainമുഹറഖില്‍ ഫുഡ്​ ട്രക്കുകള്‍ക്ക്​ പുതിയ നിയമം; റെ​സി​ഡ​ന്‍​ഷ്യ​ല്‍ മേ​ഖ​ല​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക നി​യ​മ​ങ്ങള്‍

മുഹറഖില്‍ ഫുഡ്​ ട്രക്കുകള്‍ക്ക്​ പുതിയ നിയമം; റെ​സി​ഡ​ന്‍​ഷ്യ​ല്‍ മേ​ഖ​ല​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക നി​യ​മ​ങ്ങള്‍

മനാമ: മുഹറഖില്‍ മൊബൈല്‍ ഫുഡ് ട്രക്കുകള്‍ക്ക് പുതിയ നിയമം നിലവില്‍വന്നു. റെസിഡന്‍ഷ്യല്‍ മേഖലയിലും ആളൊഴിഞ്ഞ പ്രദേശങ്ങള്‍ക്കും ബാധകമായ നിലയില്‍ പ്രത്യേക നിയമങ്ങള്‍ നിലവില്‍ വന്നു. രാവിലെ ആറുമണി മുതല്‍ അര്‍ധരാത്രി വരെയാണ് കച്ചവടത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. താമസക്കാര്‍ക്ക് ശല്യമാകാത്ത വിധമായിരിക്കണം മൊബൈല്‍ ഫുഡ് ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് മുനിസിപ്പാലിറ്റിഅധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്ഥലം ഉടമകളുടെ സമ്മതത്തോടെ മാത്രമേ അവരുടെ സ്ഥലം കച്ചവടത്തിന് ഉപയോഗിക്കാവൂ. താമസ മേഖലയുടെ 20 മീറ്റര്‍ ദൂരത്താണ് കച്ചവടമെങ്കില്‍ പൂട്ടിപ്പോകുന്ന സമയത്ത് മേശകളും കസേരകളും എടുത്തുമാറ്റണം. തുറക്കാത്ത സമയത്ത് ട്രക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനും പാടില്ല.

ട്രാഫിക് കുരുക്കുണ്ടാക്കാത്ത വിധം ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ ട്രക്ക് ഉടമകള്‍ ഏര്‍പ്പെടുത്തണം. റോഡില്‍ പാര്‍ക്ക് ചെയ്യരുതെന്നും ട്രാഫിക് ലൈറ്റുകളുടെ 50 മീറ്റര്‍ പരിധിയില്‍ കച്ചവടം പാടില്ലെന്നും പുതിയ ഉത്തരവിലുണ്ട്. കോലാഹലങ്ങളോ മറ്റു മലിനീകരണങ്ങളോ പാടില്ല എന്നതിനോടൊപ്പം തീ കെടുത്തുന്ന ഉപകരണം ഉള്‍പ്പെടെ സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജമാക്കണം. അതേസമയം, കച്ചവടം റെസിഡന്‍ഷ്യല്‍ മേഖലയില്‍ അല്ലെങ്കില്‍ നിയമം ലഘൂകരിച്ചിട്ടുണ്ട്.

Most Popular