ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വന്തം താമസ സ്ഥലത്തോ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുെട അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. നാഷനല്‍ മെഡിക്കല്‍ ടാസ്ക്ഫോഴ്സിേന്റതാണ് തീരുമാനം. ഇത്തരം യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുമ്ബ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര് കോഡ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. മാത്രമല്ല ബഹ്റൈനില്‍ എത്തുേേമ്ബാള് വിമാനത്താവളത്തില്‍വെച്ചും പിന്നീട് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം. കൂടാതെ കൗമാരക്കാരായ കുട്ടികൾക്ക് വാക്സിനെടുക്കാനുള്ള തീരുമാനവും ബഹ്റൈൻ സ്വീകരിച്ചിട്ടുണ്ട്. ഫൈസര്‍-ബയോണ്‍ടെക് വാക്സിനാണ് ഇവര്‍ക്ക് നല്‍കുക. കൗമാരക്കാരില്‍ രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിെന്റയും ശുപാർശനകളുടെ അടിസ്ഥാനത്തിലാണ് നടപടി.
healthalert.gov.bh എന്ന വെബ്സൈറ്റില്‍ കൗമാരക്കാര്‍ക്ക് കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ലഭിക്കും. എന്നാൽ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. മാത്രമല്ല വാക്സിനെടുക്കുമ്പോൾ രക്ഷിതാവിന്റെ സാന്നിധ്യം വേണമെന്നും നിർദേശമുണ്ട്. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും 50 വയസ്സിന് മുകളിലുള്ളവര്‍ക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത അസുഖങ്ങള്‍ എന്നിവയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും. മറ്റു വിഭാഗങ്ങളിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കും.