മനാമ: ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റുമായി ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന് ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പുതുക്കിയ യാത്രമാനദണ്ഡങ്ങള്‍ പ്രകാരമാണ് ഒക്ടോബര്‍ 31 മുതല്‍ ബഹ്റൈന്‍ ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. വിഷയത്തില്‍ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായതിനെ തുടര്‍ന്നാണ് ഒദ്യോഗിക വിശദീകരണം.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര് കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.ഇതനുസരിച്ച് അംഗീകരിക്കപ്പെട്ട വാക്സിന് സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും ഇവര്‍ക്ക് വേണ്ട.
കോവിഷീല്‍ഡിന് പുറമേ കഴിഞ്ഞ ദിവസം ഇന്ത്യയുടെ കോവാക്്സിനും ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. അതിനാല്‍, കോവാക്സിന് എടുത്തവര്‍ക്കും ക്വാറന്റീന് ഇല്ലാതെ ബഹ്റൈനിലേക്കു വരാന്‍ കഴിയും.
ALSO WATCH