ബഹ്‌റൈനില്‍ സേവനങ്ങള്‍ക്കായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളോട് എന്‍പിആര്‍എ നിര്‍ദേശിച്ചു

മനാമ: അപേക്ഷകളുടെ കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫ്ഫയേഴ്‌സ് (എന്‍പിആര്‍എ) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സേവന കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനാലാണ് ഈ നിര്‍ദ്ദേശം വെച്ചത്.

അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് റെസിഡന്‍സി പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്‍പിആര്‍എ അറിയിച്ചു. അതേസമയം രാജ്യം വിടുന്ന സമയത്ത് പാസ്പോര്‍ട്ടുകളില്‍ എന്‍പിആര്‍എ ജീവനക്കാര്‍ പെര്‍മിറ്റ് സ്റ്റിക്കര്‍ പതിപ്പിക്കും. കൂടാതെ അപ്പോയ്ന്റ് മെന്റ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും എന്‍പിആര്‍എ നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 17399764 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.