ബഹ്‌റൈനില്‍ യാത്രാ നിയന്ത്രണം തുടങ്ങി; ഇന്ത്യക്കാര്‍ക്ക് റസിഡന്‍സ് വിസ വേണം

Bahrain Airport

മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ യാത്രാ നിയന്ത്രണം നടപ്പില്‍ വന്നു. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് ബഹ്റൈനില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ റസിഡന്‍സ് വിസ ഉള്ളവരെ മാത്രമാണ് കൊണ്ടുവന്നത്. വിസിറ്റ് വിസയില്‍ വരാന്‍ എത്തിയവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയച്ചു.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ബഹ്റൈന്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

അതേ സമയം, 10 ദിവസത്തെ ക്വറന്റീനില്‍ കഴിയുന്നതിനു താമസ സ്ഥലത്തിന്റെ രേഖ ഹാജരാകണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കുന്നില്ല. സിപിആറിലെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാന്‍ അനുവദിച്ചു. സ്വന്തം പേരിലെ താമസ രേഖ വേണമെന്നത് നിര്‍ബന്ധമാക്കിയില്ല. ക്വറന്റീന്‍ നിരീക്ഷണത്തിനു ബ്രേസ് ലെറ്റ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്‍കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിനൊപ്പം വിലാസം രേഖപ്പെടുത്തേണ്ട ഫോമും ഇന്ന് മുതല്‍ നല്‍കുന്നുണ്ട്.

പുതിയ വര്‍ക്ക് വിസയില്‍ വരുന്നവര്‍ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയില്‍ നിന്നുള്ള കത്ത് കൈവശം വെക്കുന്നത് നല്ലതാണ്. ആറ് വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും കോവിഡ് പരിശോധനക്കുള്ള 36 ദിനാര്‍ അടക്കണം.
ALSO WATCH