മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം 10803 കോവിഡ് പരിശോധന നടത്തിയതില്‍ 333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 151 പ്രവാസി ജീവനക്കാര്‍ക്കും 178 പേര്‍ക്ക് സമ്പര്‍ക്ക രോഗികളും നാല് യാത്രക്കാരും ഉള്‍പ്പെടുന്നു. അതേസമയം ഇന്നലെ 349 രോഗമുക്തി നേടി. ആകെ രാജ്യത്ത് 94646 പേര് കോവിഡ്മുക്തരായി.