മനാമ: ബഹറൈനില്‍ ഇന്നലെ 11539 കോവിഡ് പരിശോധന നടത്തിയതില്‍ 321 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 162 പ്രവാസി ജീവനക്കാരും 152 സമ്പര്‍ക്ക രോഗികളും 7 യാത്രക്കാരുമുള്‍പ്പെടുന്നു. അതേസമയം 283 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 92645 പേര് കോവിഡ്മുക്തരായിട്ടുണ്ട്.