ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 525 പുതിയ രോഗികള്‍

Bahrain-Manama

മനാമ: ബഹ്‌റൈനില്‍ ഇന്നലെ അഞ്ച് യാത്രക്കാരടക്കം 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 401 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ മുക്തരായവരുടെ എണ്ണം 99000 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 280 സമ്പര്‍ക്കരോഗികളും 240 പേര്‍ പ്രവാസി ജീവനക്കാരും ഉള്‍പ്പെടുന്നു. ഇന്നലെ 11755 കോവിഡ് പരിശോധന നടന്നു.