മനാമ: രാജ്യത്ത് ഇന്നലെ 13283 കോവിഡ് പരിശോധന നടന്നതില്‍ 387 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 159 പ്രവാസി ജീവനക്കാരും 216 സമ്പര്‍ക്ക രോഗികളും 12 യാത്രക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 97664 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.