Thursday, December 2, 2021
HomeGulfBahrainബഹ്‌റൈനില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

ബഹ്‌റൈനില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

മനാമ: ബഹ്റൈനില്‍ ഇന്നലെ 14 യാത്രക്കാരുള്‍പ്പെടെ 617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ പ്രവാസികളാണ്. അതേസമയം 374 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 617 പേര്‍ കോവിഡ്മുക്തരായി. രാജ്യത്ത് ഇതുവരെ 115089 പേര്‍ രാഗമുക്തരായിട്ടുണ്ട്. പുതുതായി അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 449 കോവിഡ് മരണങ്ങളായി. നിലവില്‍ രാജ്യത്ത് 6856 പേര്‍ ചികിത്സയിലുണ്ട്. എന്നാല്‍ അതില്‍ 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ മാത്രമായി 15019 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

 

Most Popular