ബഹ്‌റൈനില്‍ 1008 പേര്‍ക്ക് കൂടി പുതുതായി കോവിഡ്; ആറ് മരണം

Bahrain-US strategic dialogue

മനാമ: ബഹ്‌റൈനില്‍ 1008 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 379 പേര്‍ പ്രവാസി തൊഴിലാളികളും 46 പേര്‍ യാത്രക്കാരുമാണ്. മറ്റ് 583 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10847 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1310 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,53671 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 600 കോവിഡ് മരണങ്ങളായി. അതേസമയം 95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 15266 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 6.60 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.