Friday, October 22, 2021
HomeGulfBahrainബഹ്‌റൈനില്‍ 806 പേര്‍ കൂടി കോവിഡ്മുക്തരായി

ബഹ്‌റൈനില്‍ 806 പേര്‍ കൂടി കോവിഡ്മുക്തരായി

മനാമ: ബഹ്‌റൈനില്‍ ഇന്നലെ പത്ത് യാത്രക്കാരുള്‍പ്പെടെ 644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ പ്രവാസി ജീവനക്കാരാണ്. അതേസമയം 379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 806 പേര്‍ കോവിഡ്മുക്തരായി. രാജ്യത്ത് ഇതുവരെ 115895 പേര്‍ രാഗമുക്തരായിട്ടുണ്ട്. പുതുതായി മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 449 കോവിഡ് മരണങ്ങളായി. നിലവില്‍ രാജ്യത്ത് 6692 പേര്‍ ചികിത്സയിലുണ്ട്. എന്നാല്‍ അതില്‍ 62 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ മാത്രമായി 15393 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

 

Most Popular