Sunday, October 24, 2021
HomeGulfBahrainബഹ്‌റൈനില്‍ ഇന്നലെ 628 പേര്‍ക്ക് കൂടി കോവിഡ്; 3.90% ടെസ്റ്റ് പോസിറ്റിവിറ്റി

ബഹ്‌റൈനില്‍ ഇന്നലെ 628 പേര്‍ക്ക് കൂടി കോവിഡ്; 3.90% ടെസ്റ്റ് പോസിറ്റിവിറ്റി

മനാമ: ബഹ്‌റൈനില്‍ 628 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 252 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റ് 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ യാത്രക്കാരുമാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6176 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 670 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,21776 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേരും കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 476 കോവിഡ് മരണങ്ങളായി. അതേസമയം 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 16,086 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 3.90% മാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular