Friday, October 22, 2021
HomeGulfBahrainബഹ്‌റൈനില്‍ 405 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ

ബഹ്‌റൈനില്‍ 405 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ

മനാമ: ബഹ്റൈനില്‍ 656 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 220 പേര്‍ പ്രവാസി തൊഴിലാളികളും 31 പേര്‍ യാത്രക്കാരുമാണ്. മറ്റ് 405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7048 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 628 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,28434 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 500 കോവിഡ് മരണങ്ങളായി. അതേസമയം 57 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 12,8434 പുതുതായി കോവിഡ് പരിശോധന നടത്തി. 4.07 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Most Popular