Wednesday, December 1, 2021
HomeGulfBahrainബഹ്‌റൈനില്‍ 1206 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ 1206 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ 1206 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 482 പേര്‍ പ്രവാസി തൊഴിലാളികളും 38 പേര്‍ യാത്രക്കാരുമാണ്. മറ്റ് 686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10460 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1402 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,61491 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 625 കോവിഡ് മരണങ്ങളായി. അതേസമയം 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 16305 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 7.40 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular