Friday, October 22, 2021
HomeGulfBahrainബഹ്‌റൈനില്‍ 824 പേര്‍ക്ക് കോവിഡ്; 549 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

ബഹ്‌റൈനില്‍ 824 പേര്‍ക്ക് കോവിഡ്; 549 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

മനാമ: ബഹ്‌റൈനില്‍ 824 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 241 പേര്‍ പ്രവാസി തൊഴിലാളികളും 34 പേര്‍ യാത്രക്കാരുമാണ്. മറ്റ് 549 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7501 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 655 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,33,753 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 515 കോവിഡ് മരണങ്ങളായി. അതേസമയം 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 16616 പുതുതായി കോവിഡ് പരിശോധന നടത്തി. 4.96 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Most Popular