Friday, January 28, 2022
HomeGulfBahrainബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 1060 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 1060 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്റൈനില്‍ 1060 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 335 പേര്‍ പ്രവാസി തൊഴിലാളികളും 32 പേര്‍ യാത്രക്കാരുമാണ്. മറ്റ് 693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11061 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,47,162 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. നാല് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 566 കോവിഡ് മരണങ്ങളായി. അതേസമയം 84 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 17354 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 6.11 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular