Sunday, October 24, 2021
HomeGulfBahrainബഹ്റൈനില്‍ 935 പേര്‍ക്ക് കൂടി കോവിഡ്; 749 പേര്‍ രോഗമുക്തി

ബഹ്റൈനില്‍ 935 പേര്‍ക്ക് കൂടി കോവിഡ്; 749 പേര്‍ രോഗമുക്തി

മനാമ: ബഹ്റൈനില്‍ 935 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 267 പേര്‍ പ്രവാസി തൊഴിലാളികളും 20 പേര്‍ യാത്രക്കാരുമാണ്. മറ്റ് 648 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8793 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 749 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,36,064 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 523 കോവിഡ് മരണങ്ങളായി. അതേസമയം 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 17392 പുതുതായി കോവിഡ് പരിശോധന നടത്തി. 5.38 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Popular