ബഹ്‌റൈനില്‍ 1036 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് മരണം

Bahrain-Manama

മനാമ: ബഹ്റൈനില്‍ 1036 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 404 പേര്‍ പ്രവാസി തൊഴിലാളികളും 35 പേര്‍ യാത്രക്കാരുമാണ്. മറ്റ് 597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10606 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1213 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,56981 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 614 കോവിഡ് മരണങ്ങളായി. അതേസമയം 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 17769 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 5.83 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.