ബഹ്റൈനില്‍ 718 പേര്‍ക്ക് കോവിഡ്മുക്തി

Bahrain-Manama

മനാമ: ബഹ്റൈനില്‍ 841 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 281 പേര്‍ പ്രവാസി തൊഴിലാളികളും 8 പേര്‍ യാത്രക്കാരുമാണ്. മറ്റ് 552 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7501 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,31115 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 508 കോവിഡ് മരണങ്ങളായി. അതേസമയം 53 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 18286 പുതുതായി കോവിഡ് പരിശോധന നടത്തി. 4.60 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.