സമസ്ത ബഹ്‌റൈന്‍ ഹൂറ ഏരിയാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ: സമസ്ത ബഹ്‌റൈന്‍ ഹൂറ ഏരിയാ കമ്മറ്റിയുടെ 2020-2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്(സൂഫി മുസ്‌ല്യാര്‍, സെക്രട്ടറി: അബ്ദുറഹ്മാന്‍ തുമ്പോളി, ട്രഷറര്‍: മുനീര്‍ ജീപാസ്, ഓര്‍ഗനൈസിങ് സെക്രട്ടറി: മുഹമ്മദ് ഷഫീഖ് തൃശൂര്‍. വൈസ് പ്രസിഡന്റുമാര്‍ മഹ് മൂദ് പെരിങ്ങത്തൂര്‍, പി കെ കുഞ്ഞമ്മദ്, സി സി ഇസ്മായില്‍, സത്താര്‍ കാസര്‍കോഡ്, അഷ്‌റഫ് മുക്കം. ജോയിന്റ് സെക്രട്ടറിമാര്‍ മുസ്തഫ കാഞ്ഞങ്ങാട്, ഹമീദ് വാണിമേല്‍, ജസീര്‍ മൂരാട്, റിയാസ് കാസര്‍കോഡ്.
കണ്‍വന്‍ഷനില്‍ മുഹമ്മദ് മുസ്‌ല്യാര്‍ എടവണ്ണപ്പാറ റിട്ടേണിംഗ് ഓഫിസറായിരുന്നു.
സമസ്ത കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ് എം അബ്ദുല്‍ വാഹിദ്, സൈദ് മുഹമ്മദ് വഹബി, അഷ്‌റഫ് കാട്ടില്‍പീടിക, ഷഹീര്‍ കാട്ടാമ്പള്ളി, നൗഷാദ്, ഷാഫി വേളം സംബന്ധിച്ചു.