മനാമ: രാജ്യത്ത് ഗതാഗത നിയമലംഘകരെ പിടികൂടുന്നതിന് കര്‍ശന നടപടികളുമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ജങ്ങ്ഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയാണ്. അപകടകരമായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടക്കല്‍, ട്രാഫിക് സിഗ്നല്‍ അവഗണിച്ച് മുന്നോട്ട് പോവുക, സ്റ്റോപ് ലൈന്‍, യെല്ലോ ബോക്സ് എന്നിവ മറികടക്കുക, മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തുക, ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനാണ് പുതിയ നടപടി.