ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച തോറും റാപിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്കും ആഴ്ച തോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. പരിശോധന സമയം മുതല്‍ 48 മണിക്കൂറിനുള്ളിലെ നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ വീട്ടിലിരുന്ന് ജോലി സംബന്ധിച്ച് സിവില്‍ സര്‍വിസ് ബ്യൂറോ ഉത്തരവിറക്കിയത് . ജൂണ്‍ 10 വരെ 70 ശതമാനം ജീവനക്കാര്‍ക്കാണ് വീട്ടിലിരുന്ന് ജോലി സമ്ബ്രദായം എന്ന രീതി നടപ്പിലാക്കുന്നത് . എന്നാല്‍, ആരോഗ്യം, ഇലക്ട്രിസിറ്റി, വെള്ളം, വ്യോമയാന മേഖല, ശുചീകരണം തുടങ്ങിയ അവശ്യ സര്‍വിസുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.