Tuesday, August 9, 2022
HomeGulfബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ ഇനി കടുത്ത പിഴ

ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ ഇനി കടുത്ത പിഴ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ ഇനി പിഴ ഇരട്ടിയാകും. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്ക് 500 ദിനാര്‍ വരെ (1.29 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് തിരുമാനം.

നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദിനാറാക്കി

അനാവശ്യമായ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു.

 

 

 

Most Popular