Friday, December 9, 2022
HomeGulfനിരോധിത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ പിടികൂടി

നിരോധിത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ പിടികൂടി

മസ്കറ്റ് : ഒമാനിൽ നിരോധിത സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ബ്യൂട്ടൈല്‍ഫെനൈല്‍ മെഥൈല്‍പ്രോപിയോണല്‍ അടങ്ങിയ 3,69,000ലധികം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ബ്യൂട്ടൈല്‍ഫെനൈല്‍ മെഥൈല്‍പ്രോപിയോണല്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങളുടെയും വില്‍പന അധികൃതര്‍ നേരത്തെ നിരോധിച്ചിരുന്നു.

മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ബര്‍കയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കടകളിലും മാര്‍ക്കറ്റുകളിലും വിതരണ കമ്ബനികളിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഫീല്‍ഡ് സന്ദര്‍ശനം നടത്തിവരികയാണ് അധികൃതർ.

Most Popular