ദുബൈ: ഭിക്ഷാടന വിരുദ്ധ ക്യാമ്പയ്നിന്റെ ഭാഗമായി 178 യാചകരെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പത്രകുറിപ്പിലൂടെയാണ് ദുബൈ പോലീസ് ഇക്കാര്യമറിയിച്ചത്.
ഭിക്ഷാടകർ എത്തുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ആക്ടിംഗ് ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി വ്യക്തമാക്കി.